കളഞ്ഞുകിട്ടിയ സ്വര്‍ണമോതിരം തിരികെ നല്കി
1513384
Wednesday, February 12, 2025 6:19 AM IST
മുട്ടം: യുവ വ്യാപാരിയുടെ സത്യസന്ധതയില്‍ നഷ്ടപ്പെട്ട വിവാഹമോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മേലുകാവ് കോലാനി പുളിയന്മാക്കല് അഭിലാഷ് ഐസക്.
കഴിഞ്ഞ ദിവസമാണ് മുട്ടം ടൗണില്‍ വച്ച് അഭിലാഷിന്റെ നാലു ഗ്രാം തൂക്കമുള്ള വിവാഹമോതിരം നഷ്ടപ്പെട്ടത്. മുട്ടം ടൗണിലെ വ്യാപാരിയായ ശ്യാംജിത്തിന് സ്ഥാപനത്തിന് മുന്നില്‍നിന്നാണ് മോതിരം ലഭിച്ചത്. മുട്ടം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിലാഷ്, ശ്യാംജിത്തില്നിന്നു മോതിരം ഏറ്റുവാങ്ങി.