വ്യാപാരി നേതാക്കളുടെ അനുസ്മരണം
1512872
Tuesday, February 11, 2025 12:05 AM IST
കട്ടപ്പന: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീൻ, ജില്ലാ പ്രസിഡന്റ് മാരിയിൽ കൃഷ്ണൻനായർ എന്നിവരുടെ ഏഴാം വാർഷിക അനുസ്മരണവും കട്ടപ്പന മർച്ചൻസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ഇ.എം. ബേബിയുടെ മൂന്നാം വാർഷിക അനുസ്മരണവും നടത്തി.
കട്ടപ്പന ഗാന്ധി സ്ക്വയറിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നേതാക്കളുടെ ചിത്രങ്ങൾക്കു മുന്പിൽ പുഷ്പാർച്ചന നടത്തി. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട, സാജു പട്ടരുമഠം എന്നിവർ പ്രസംഗിച്ചു.