വന്യജീവി ആക്രമണത്തിൽ സർക്കാർ കാട്ടുന്ന അനാസ്ഥ; ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു
1513389
Wednesday, February 12, 2025 6:19 AM IST
വണ്ണപ്പുറം: വന്യമൃഗ ആക്രമണത്തില്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരേ ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളരിങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
എഐസിസി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. മനുഷ്യജീവനു വില കല്‍പ്പിക്കാത്ത പിണറായി സര്‍ക്കാര്‍ മലയോര മേഖലയിലെ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റീജണല്‍ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്, മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്, ഷിബിലി സാഹിബ്, ജാഫര്‍ ഖാന് മുഹമ്മദ്, കെ.പി. റോയ്, പി.എല്‍. ജോസ്, ബാബു വാഴവര, ജോര്‍ജ് താന്നിക്കല്‍, ജിജോ ജോസ്, ദിവ്യ അനീഷ്, ബേബി വട്ടക്കുന്നേല്‍, ഷാഹുല്‍ ഹമീദ്, ജയകുമാര്‍, കെ.കെ. രവി, ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ പ്രസംഗിച്ചു.