ആവേശമായി ബഡ്സ് ഒളിമ്പിയ മത്സരം
1513385
Wednesday, February 12, 2025 6:19 AM IST
ഇടുക്കി: നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച ബഡ്സ് ഒളിമ്പിയ ആവേശമായി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ചലനാത്മകതയും ശാരീരിക ക്ഷമതയും ഉണര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജി. ഷിബു, ടി.എം. ജോണ്‍, രമേഷ് കൃഷ്ണന്, ഡെയ്സമ്മ തോമസ്, സി.എസ്. സൂര്യ, രേഷ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പ്രിയദര്‍ശിനി ബഡ്സ് സ്കൂള്‍ കുമളി, ധന്യാശ്രീ ബഡ്സ് സ്കൂള്‍ ഉടുമ്പന്‍ചോല, നവജ്യോതി ബഡ്സ് സ്കൂള്‍ വാത്തിക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ള അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. കുമളി പ്രിയദര്‍ശിനി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി.