ഹോക്കി സ്റ്റിക്ക് വിതരണം
1512569
Sunday, February 9, 2025 11:54 PM IST
മുട്ടം: സ്കൂൾതലത്തിൽ നടത്തുന്ന, ഹോക്കി പ്രചാരണ പരിപാടികളുടെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്കുള്ള ഹോക്കി സ്റ്റിക്ക് വിതരണം മുട്ടം സർക്കിൾ ഇൻസ്പെക്ടർ ഇ.കെ. സോൾജിമോൻ ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി അഡ്വ. റിജോ ഡോമി, കേരള ഹോക്കി വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിൻ, ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ കോ-ഓർഡിനേറ്റർ ജോസഫ് ജോണ്, ജിൻസ് ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.