ധർണ നടത്തി
1512870
Tuesday, February 11, 2025 12:05 AM IST
തൊടുപുഴ: ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച സംസ്ഥാന ബജറ്റിനെതിരേ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. ആറ്റ്ലി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ട്രഷറർ ജോസ് കെ. സെബാസ്റ്റ്യൻ, സുനിൽ ടി. തോമസ്, ഷിന്റോ ജോർജ്, സിനി ട്രീസ, രാജിമോൻ ഗോവിന്ദ്, സിബി കെ. ജോർജ്, ലിജോമോൻ ജോർജ്, ജിബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.