വനംവകുപ്പ് ഓഫീസുകളിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തും
1513395
Wednesday, February 12, 2025 6:19 AM IST
ചെറുതോണി: ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ തയാറാകാത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കര്‍ഷകസംഘം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയിലെ 11 ഫോറസ്റ്റ് ഓഫീസുകളിലേക്ക് 14നു വൈകുന്നേരം ആറിന് പ്രതിഷേധ മാര്‍ച്ച് നടത്തും. മുപ്പത്തഞ്ചാംമൈല്‍, കുമളി, കാഞ്ചിയാര്‍, ചെറുതോണി, കമ്പംമെട്ട്, ശാന്തന്‍പാറ, വട്ടവട, കൂമ്പന്‍പാറ, കാന്തല്ലൂര്‍, മൂലമറ്റം, കാളിയാര്‍ എന്നീ വനംവകുപ്പ് ഓഫീസുകളിലേക്കാണ് കര്‍ഷകര്‍ അണിനിരക്കുന്ന പന്തംകൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
കേന്ദ്ര വന്യജീവി നിയമം കാലോചിതമായി ഭേദഗതിചെയ്യുക, മനുഷ്യജീവന് സംരക്ഷിക്കുക, വനംവകുപ്പിന്റെ നിസംഗത അവസാനിപ്പിക്കുക, വന്യജീവി ആക്രമണമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം. എം.എം. മണി എംഎല്‍എ, സി.വി. വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, എന്‍.വി. ബേബി, പി.പി. ചന്ദ്രന്, ടി.കെ. ഷാജി, ആശ വര്‍ഗീസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ പ്രതിഷേധ സമരങ്ങള്‍ ഉദ്ഘാടനം ചെയ്യും.