നേതൃസംഗമവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
1512860
Tuesday, February 11, 2025 12:05 AM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ്് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനഗ്രാമങ്ങളിലെ സ്വാശ്രയസംഘ പ്രവർത്തകരുടെ നേതൃസംഗമത്തിന് തുടക്കമായി.
സ്വാശ്രയസംഘ പ്രവർത്തകർക്ക് ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നേതൃസംഗമം നടത്തുന്നത്. ഇതിലൂടെ പഞ്ചായത്തുതലത്തിൽ നവീനാശയങ്ങൾ സ്വരുപിക്കുകയും അതിലൂടെ പ്രാദേശികമായി ആവശ്യമുള്ള നൂതന കർമപദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
കഞ്ഞിക്കുഴി പഞ്ചായത്തിൽ നടത്തിയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വർക്കി നിർവഹിച്ചു.
ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, അനിമേറ്റർ ബിൻസി സജി, ബിൻസി ബിനോഷ് എന്നിവർ പ്രസംഗിച്ചു.