ലൂര്‍ദ് മാതാവിന്റെ തിരുനാളും രോഗീ ദിനാചരണവും കരുണാലയ വാർഷികവും ഇന്ന്
1512873
Tuesday, February 11, 2025 12:05 AM IST
നെടുങ്കണ്ടം: ലൂര്‍ദ് മാതാവിന്റെ തിരുനാളും ഇടുക്കി രൂപതാതല രോഗീ ദിനാചരണവും കരുണാലയത്തിന്റെ രണ്ടാം വാര്‍ഷികവും ഇന്ന് നെടുങ്കണ്ടം കരുണാ ആനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്ററിൽ നടക്കും. ഇന്ന് പുലര്‍ച്ചെ നാലിന് 13 മണിക്കൂര്‍ ആരാധന ആരംഭിക്കും.
ഒമ്പത് മുതല്‍ രോഗികള്‍ക്കായുള്ള കുമ്പസാരവും തൈലംപൂശല്‍ പ്രാര്‍ഥനയും വൈകുന്നേരം അഞ്ചിന് ആരാധനയുടെ ആശീര്‍വാദം, രോഗീദിന ശുശ്രൂഷ, 5.30ന് ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും രോഗികള്‍ക്കുവേണ്ടിയുള്ള കൈവയ്പ് പ്രാര്‍ഥനയും.
തുടര്‍ന്ന് പാച്ചോര്‍ നേര്ച്ചയോടെ പരിപാടികള്‍ സമാപിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ബിബിന്‍ അറയ്ക്കല്‍, ഫാ. ജോസഫ് ഒട്ടലാങ്കല്‍, ഫാ. വിനോദ് കാനാട്ട് എന്നിവര്‍ അറിയിച്ചു.