പി.പി. സാനു ബിജെപി നോര്‍ത്ത് പ്രസിഡന്റ്
1513386
Wednesday, February 12, 2025 6:19 AM IST
തൊടുപുഴ: ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റായി പി.പി. സാനുവിനെ തെരഞ്ഞെടുത്തു. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയാണ്. 2009 മുതല്‍ 13 വരെ ജില്ലാ പ്രസിഡന്റായിരുന്നു. ബിജെപി തൊടുപുഴ മുനിസിപ്പല്‍ കണ്‍വീനര്‍, ജില്ലാ സംഘടനാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.