ബൈക്കില്‍ കറങ്ങിനടന്ന് മോഷണം: പ്രതികളെ പിടികൂടി
1513393
Wednesday, February 12, 2025 6:19 AM IST
അടിമാലി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന യുവാക്കള്‍ വെള്ളത്തൂവല്‍ പോലീസിന്റെ പിടിയില്‍. കുത്തുപാറ സ്വദേശികളായ ജോയല്‍ (19), സംഗീത് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മറ്റൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
പാറത്തോട് പുല്ലുകണ്ടത്തെ വീട്ടില്‍ ഉണക്കാന്‍ ഇട്ടിരുന്ന കുരുമുളക് മോഷ്ടിച്ച കേസിലാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായ ജോയലിന്റെ പേരില്‍ നേരത്തേ മോഷണക്കേസുള്ളതാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.