കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1512871
Tuesday, February 11, 2025 12:05 AM IST
അടിമാലി: അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി സ്വദേശിയും ഇപ്പോൾ അടിമാലി വാളറയിൽ വാടകയ്ക്ക് താമസിക്കാരനുമായ അരവിന്ദൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിനോടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന അരവിന്ദൻ സഞ്ചരിച്ച ബൈക്ക് മൂന്നാറിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.