പന്നൂർ കോളനി റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി
1512568
Sunday, February 9, 2025 11:54 PM IST
കരിമണ്ണൂർ: പഞ്ചായത്ത് പന്നൂർ വാർഡിലെ പുല്ലുമല എസ്സി കോളനി റോഡ് കോണ്‍ക്രീറ്റിംഗ് പൂർത്തിയാക്കി.
ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 17,30,000 രൂപ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് റോഡ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കെ.ജോണ്‍ അധ്യക്ഷത വഹിച്ചു. വാർഡംഗം എ.എൻ. ദിലീപ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾ കുഴിപ്പിള്ളിൽ, പഞ്ചായത്തംഗങ്ങളായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസി വിത്സണ് തുടങ്ങിയവർ പ്രസംഗിച്ചു.