മെഗാ തിരുവാതിര ഇന്ന്
1512868
Tuesday, February 11, 2025 12:05 AM IST
കട്ടപ്പന: നരിയന്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സ്കൂൾ അങ്കണത്തിൽ മെഗാ തിരുവാതിര നടത്തും.
അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും സ്കൂൾ ജീവനക്കാരും മെഗാ തിരുവാതിരയിൽ പങ്കെടുക്കും. പ്രശസ്ത നർത്തകി ഷൈബി കൃഷ്ണ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്യും.
കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, കട്ടപ്പന ബ്ലോക്ക് പഞ്ചയത്തു മെംബർ രാജലക്ഷ്മി അനീഷ്, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബിന്ദു മധുക്കുട്ടൻ, സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ, പിടി എ പ്രസിഡന്റ് കെ.എം. മഞ്ജേഷ്, സാഹിത്യകാരികളായ മിനി മോഹനൻ, സൽമ ശ്യാം, അഡ്വ. പ്രസീദ കെ. പിള്ള എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കോ-ഓർഡിനേറ്റർമാരായ ശാരി കൃഷ്ണ, എസ.്എസ്. അനിത ശേഖർ, പി.കെ. തനൂജ റാണി, നൃത്താധ്യാപിക രാജി രാജു, എ.കെ. ബിനു, അമൃതേഷ് ഷാജി എന്നിവർ നേതൃത്വം നൽകും.