കേന്ദ്ര സർക്കാർ നോക്കുകുത്തിയായി: മഹിളാ കോൺഗ്രസ്
1512563
Sunday, February 9, 2025 11:54 PM IST
ചെറുതോണി: അമേരിക്കയിലെ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ കൈകാലുകളിൽ വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് കയറ്റി അയച്ച നടപടി നീചവും മനുഷ്യാവകാശ ധ്വംസനവുമാണെന്ന് ഇടുക്കി ഡിസിസി ഒാഫീസിൽ ചേർന്ന മഹിള കോൺഗ്രസ് യോഗം ആരോപിച്ചു. ഈ ഹീനമായ നടപടിക്കെതിരേ ഇന്ത്യൻ ഭരണകൂടം പ്രതിക്ഷേധ ശബ്ദം പോലും പ്രകടിപ്പിക്കാതെ നോക്കുകുത്തിയായി നിന്നത് ലോക രാജ്യങ്ങളുടെ മുന്നിൽ ഭാരതത്തിന്റെ തലകുനിയാൻ കാരണമായെന്നും യോഗം ചൂണ്ടിക്കാട്ടി.
മഹിള കോൺഗ്രസ് ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് മിനി സാബു അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്് അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന യാത്രയ്ക്ക് 51 കേന്ദ്രങ്ങളിൽ സ്വീകരണം നല്കും.
സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ, ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, ജോസ്മി ജോർജ്, ഷൈനി റോയി, നൈസി ഡെനിൽ, ഉഷ സദാനന്ദൻ, നൈസി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് നേതാക്കളായ മണിമേഖല മുനിയ ദാസ്, മിനി പ്രിൻസ്, സ്വർണലത അപ്പുക്കുട്ടൻ, ആലീസ് ജോസ്, ബിന്ദു പ്രസന്നൻ, ചെല്ലമ്മ, ഓമന ശിവൻ, മിനി ബിജു, സിന്ധു വിജയകുമാർ, ടിന്റു സുഭാഷ് എന്നിവർ നേത്യത്വം നൽകി.