കോടതി ജംഗ്ഷനിലെ പാലം: കേരള കോണ്‍ഗ്രസ്-എം സമരത്തിലേക്ക്
1513388
Wednesday, February 12, 2025 6:19 AM IST
മുട്ടം: വിവിധ കോടതികള്‍, ജില്ലാ ഹോമിയോ ആശുപത്രി, എന്‍ജിനിയറിംഗ് കോളജ്, ടെക്നിക്കല്‍ സ്കൂള്‍, പോളിടെക്നിക്, വ്യവസായ കേന്ദ്രങ്ങള്‍, വനിതാ ഹോസ്റ്റല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്ന മുട്ടം കോടതി റോഡിലെ പാലം വീതികൂട്ടണമെന്ന് കേരള കോണ്‍ഗ്രസ്-എം മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാലം വീതികൂട്ടി പുനര്‍നിര്‍മിക്കാന്‍ വൈകിയാല്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബെന്നി പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. സി.ജെ. ജോസ്, ജോസ് പാറപ്പുറം, തോമസ് കിഴക്കേപറമ്പില്‍, ജോസ് ഈറ്റയ്ക്കക്കുന്നേല്‍, ബേബി ഞാറക്കുളം, സണ്ണി മങ്ങാട്ട്, ജോസുകുട്ടി പൂവേലില്‍, ഷിബു പ്ലാക്കൂട്ടം, മനോജ് ചാമപ്പാറ, ബിജു പൊന്നാമറ്റം എന്നിവര്‍ പ്രസംഗിച്ചു.