സംരംഭകസഭ ജില്ലാതല ഉദ്ഘാടനം
1494458
Saturday, January 11, 2025 11:22 PM IST
കട്ടപ്പന: സംരംഭക സഭ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിർവഹിച്ചു. 2022 -23 സാമ്പത്തിക വര്‍ഷമാണ് സംരംഭക വര്‍ഷമായി വ്യാവസായിക വാണിജ്യവകുപ്പ് ആചരിച്ചത്. കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250ൽപ്പരം സംരംഭങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.
കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് അഡ്വ. കെ. ജെ. ബെന്നി, കൗണ്‍സിലര്‍മാരായ തങ്കച്ചന് പുരയിടം, സുധര്‍മ മോഹനന്, ഷിജി തങ്കച്ചന്, ലീലാമ്മ ബേബി, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് സുരേഷ് കുഴിക്കാട്ട്, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് ആനന്ദ് സുനില്‍കുമാര്‍, ജില്ല വ്യാവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.