ദേവാലയ ശുദ്ധീകരണവും ജൂബിലി പെരുന്നാളും
1490129
Friday, December 27, 2024 4:07 AM IST
ചെറുതോണി: കഞ്ഞിക്കുഴി സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളി നവീകരിച്ച ദേവാലയത്തിന്റെ ശുദ്ധീകരണവും ജൂബിലി പെരുന്നാളും നാളെ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഇപ്പോൾ സുവർണ്ണ ജൂബിലി നിറവിലാണ് ദേവാലയം.
നവീകരിച്ച ദേവാലയത്തിന്റെ ശുദ്ധീകരണ ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 5.15- ന് ആരംഭിക്കും. നാളെ രാവിലെ 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. 10-ന് കൊടിയിറക്ക്. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. തോമസ് വർഗീസ് നേതൃത്വം നൽകും.