കുത്തുങ്കൽ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്കു വീണ് യുവാവ് മരിച്ചു
1490115
Friday, December 27, 2024 3:52 AM IST
രാജാക്കാട്: കുത്തുങ്കൽ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. പുന്നസിറ്റി ചാരംകുളങ്ങരയിൽ പ്രസാദിന്റെ മകൻ പ്രവീൺ(30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്.
കൂട്ടുകാർക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു പ്രവീൺ. വെള്ളച്ചാട്ടത്തിനു മുകളിലെ പാറക്കെട്ടിൽനിന്ന് പ്രവീൺ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. ഉടുമ്പൻചോല പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ് ബിന്ദു. സഹോദരങ്ങൾ: പ്രവീണ, പ്രസീത.