യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1490109
Friday, December 27, 2024 3:52 AM IST
തൊടുപുഴ: യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടവെട്ടി നടയം പാറയ്ക്കൽ ജോസിന്റെ മകൻ ഐസിലാലി(40) നെയാണ് ഇന്നലെ പുലർച്ചെ നാലോടെ വീടിനു സമീപത്തെ നടയം തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവ് സമീപത്തെ കലുങ്കിനു സമീപം ചെരുപ്പ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴയിൽനിന്നു പോലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കലുങ്കിൽനിന്നു തോട്ടിലേക്കു മറിഞ്ഞുവീണപ്പോൾ തലയ്ക്കുണ്ടായ ക്ഷതമാണ് മരണത്തിനു കാരണമായതെന്നാണ് നിഗമനം. ഡ്രൈവിംഗ്, തടിപ്പണി ഉൾപ്പെടെയുള്ള ജോലികൾ ചെയ്തുവരികയായിരുന്നു.
പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. സംസ്കാരം ഇന്നു പത്തിന് കന്യാമല പെന്തക്കോസ്ത്ത് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. അമ്മ: ലിസി. സഹോദരങ്ങൾ: ജോസിലാൽ, ലിൻസിബിൻ.