ക്രിസ്മസ് പപ്പായെ മോഷ്ടിച്ചു
1490110
Friday, December 27, 2024 3:52 AM IST
തൊടുപുഴ: ക്രിസ്മസ് രാത്രിയിൽ ക്രിസ്മസ് പപ്പായെ മോഷ്ടിച്ചു. തൊടുപുഴ-വണ്ടമറ്റം റോഡിലുള്ള മിൽക്കി വൈറ്റ് ഐസ്ക്രീം കന്പനിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് പപ്പായാണ് മോഷണം പോയത്. ശബ്ദംകേൾക്കുന്പോൾ നൃത്തം ചെയ്യുന്ന അഞ്ചരയടിയോളം വലിപ്പമുള്ള പപ്പയ്ക്ക് 20,000 രൂപയോളം വിലയുണ്ട്.
ദിവസവും രാത്രി പത്തോടെ മുറിക്കുള്ളിൽ എടുത്തുവച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ ഇവ എടുത്തുവയ്ക്കുന്നതിനായി ഉടമ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. രണ്ടുപേർ മുഖം മറച്ചെത്തി പപ്പായെ മോഷ്ടിച്ചുകടത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.