നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി
1490112
Friday, December 27, 2024 3:52 AM IST
നെടുങ്കണ്ടം: പുനർജനി പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം പോളിടെക്നിക് കോളജിലെ എൻഎസ്എസ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി.
നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ, എൻഎസ്എസ് ടെക്നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ ജയൻ.പി. വിജയൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അർജുൻ രാജു, വൊളെന്റിയർ സെക്രട്ടറിമാരായ വിഷ്ണു ജിനേഷ്, അർച്ചന ബിനു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആശുപത്രി ഉപകരണങ്ങൾ പെയിന്റിംഗ് , പ്ലംബിംഗ് മെയിന്റനൻസ്, ഇലക്ട്രിക്കൽ വയറിംഗ്, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ നടത്തിയത്.