സിപിഎം ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ്
1490114
Friday, December 27, 2024 3:52 AM IST
തൊടുപുഴ: സിപിഎം ജില്ലാ സമ്മേളനത്തിനു പ്രതിഷേധ ലോഗോഅയച്ച് യൂത്ത്കോണ്‍ഗ്രസ്. സമ്മേളനത്തിനായി മികച്ച ലോഗോ നിർദേശിക്കാമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ ഇ-മെയിലിലേക്ക് പ്രതിഷേധ ലോഗോ അയച്ചത്. കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ സിപിഎം സംരക്ഷിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ പറഞ്ഞു. ഇതിനെതിരായ പ്രതിഷേധമായാണ് ലോഗോ രൂപകല്പന ചെയ്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നാളെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് എം.ടി.വാസുദേവൻനായരുടെ മരണത്തെ തുടർന്നു 31 ലേക്ക് മാറ്റിവച്ചതായി നേതാക്കൾ അറിയിച്ചു.