കല്ലാര്‍കുട്ടി ഡാമില്‍നിന്നു വെള്ളം പുറത്തേക്കൊഴുക്കും
1490127
Friday, December 27, 2024 4:07 AM IST
അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായി നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്ന് ഇന്ന് വെള്ളം പുറത്തേക്കൊഴുക്കും. അണക്കെട്ടില്‍ ടണലിനു മുമ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെ തുടര്‍ന്ന പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടത്തേണ്ടതായി ഉള്ളത്.
ഇതിന്റെ ഭാഗമായാണ് ഇന്നു രാവിലെ അഞ്ചുമുതല്‍ ഡാമിന്റെ സ്ലൂയസ് വാല്‍വ് തുറന്ന് 25 ക്യുമക്സ് വരെ ജലം ഘട്ടം ഘട്ടമായി തുറന്ന് വിടാന്‍ ഉദ്ദേശിക്കുന്നത്. വെള്ളം പുറത്തേക്കൊഴുക്കുന്നതോടെ പെരിയാര്‍, മുതിരപ്പുഴയാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.