മുട്ടം മര്‍ത്ത്മറിയം ടൗണ്‍പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍
1490107
Friday, December 27, 2024 3:52 AM IST
മുട്ടം: മുട്ടം മര്‍ത്ത്മറിയം ടൗണ്‍ പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ഇന്നും നാളെയും ഞായറാഴ്ചയുമായി ആഘോഷിക്കുമെന്നു വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, അസി. വികാരി ഫാ. ജോണ്സണ് പാക്കരമ്പേല്‍ തുടങ്ങിയവര്‍ അറിയിച്ചു. ഇന്നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിനു തിരുസ്വരൂപ പ്രതിഷ്ഠ.
തിരുനാള്‍ കൊടിയേറ്റ് - വികാരി ഫാ. ജോണ്‍ പാളിത്തോട്ടം. 4.15നു ആഘോഷമായവിശുദ്ധ കുര്‍ബാന-സന്ദേശം-ഉണ്ണീശോയുടെ നൊവേന. തുടര്‍ന്നു കുടുംബകൂട്ടായ്മകളുടെയും വിവിധ ഭക്തസംഘടനകളുടെയും വാര്‍ഷികം- ഉദ്ഘാടനം-തുടങ്ങനാട് ഫൊറോന പള്ളിവികാരി ഫാ. ജോണ്സണ് പുള്ളീറ്റ്.
നാളെ രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലരയ്ക്ക് ആഘോഷമായ വി. കുര്‍ബാന- തലയനാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ തുമ്പമറ്റത്തിൽ. ടൗണ്‍ ചുറ്റി ജപമാല പ്രദക്ഷിണം. നൊവേന- ആശീര്‍വാദം- കാക്കൊമ്പ് പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ കുമ്പുളുമൂട്ടില്.
29ന് രാവിലെ ആറിനു വിശുദ്ധ കുര്‍ബാന. പത്തിനു പ്രഥമ ദിവ്യബലിയര്‍പ്പണം. ഫാ. മാത്യു( ഷോൺ) തെരുവന്‍കുന്നേല്‍. വൈകുന്നേരം നാലരയ്ക്കു ആഘോഷമായ തിരുനാള്‍ കുര്‍ബാന. സന്ദേശം- ഫാ. ജോണ്സണ് പാക്കരമ്പേല്‍. തിരുനാള്‍ പ്രദക്ഷിണം.വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം- തുടങ്ങനാട് ഫൊറോന പള്ളി അസി. വികാരി ഫാ. മൈക്കിള്‍ ചാത്തന്‍കുന്നേല്‍. തുടര്‍ന്നു താളലയവിന്യാസം.
കൈക്കാരന്മാരായ തോമസ് ഊന്നുപാലത്തിങ്കല്‍, ജിമ്മി മ്ലാക്കുഴിയില്, ബെന്നി ജോസഫ് നീണ്ടൂര്‍, ജോര്‍ജ് മത്തായി മ്ലാക്കുഴിയില് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.