ഗ്ലോറിയ 2024- കഞ്ഞിക്കുഴി പള്ളിയിൽ തിരുപ്പിറവി ആഘോഷം
1490108
Friday, December 27, 2024 3:52 AM IST
ചെറുതോണി: ഇടുക്കി രൂപതയിലെ തിരുപ്പിറവി ആഘോഷങ്ങൾ ഗ്ലോറിയ 2024 എന്ന പേരിൽ കഞ്ഞിക്കുഴി സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. രാത്രി 9 ന് കരോൾ ഗാനമത്സരത്തോടെ രൂപതാതല തിരുപ്പിറവി ആഘോഷങ്ങൾ ആരംഭിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ നൃത്തവും കരോൾ ഗാനമത്സരങ്ങളും നടത്തി.
സമ്മാന വിതരണത്തിനും മുതിർന്നവരെ ആദരിക്കലിനും ശേഷം ഉണ്ണീശോക്കൊരു വീട് പദ്ധതിയുടെ ഉദ്ഘാടനം രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ആഘോഷ പരിപാടികൾക്ക് പള്ളി വികാരി ഫാ.ല ൂക്കാ ആനിക്കുഴിക്കാട്ടിൽ നേതൃത്വം നൽകി.
വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ, മുരിക്കാശേരി സെന്റ് മേരീസ്, കട്ടപ്പന സെന്റ് ജോർജ്, തോപ്രാംകുടി മരിയാഗൊരേത്തി, പണിക്കൻകുടി മരിയാവിയാനി, രാജകുമാരി ദേവമാതാ തുടങ്ങി ഹൈറേഞ്ചിലെ ഒട്ടുമിക്ക പള്ളികളിലേയും വികാരിമാർ നേതൃത്വം നൽകിയ ആഘോഷ രാവിൽ നൂറുകണക്കിനാളുകളും പങ്കെടുത്തു.