വനനിയമ ഭേദഗതി റദ്ദാക്കണം: ലീഗ്
1490125
Friday, December 27, 2024 4:04 AM IST
തൊടുപുഴ: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം നൽകി ജനങ്ങളെ ദ്രോഹിക്കുന്നതിനു അവസരമൊരുക്കുന്ന വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയാണ്. വന്യമൃഗ ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനു പകരം ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള നീക്കം തികച്ചും പ്രതിഷേധാർഹമാണ്.
മലയോര ജനതയെ ആശങ്കയിലാഴ്ത്തിയ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു.