വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
1490118
Friday, December 27, 2024 4:04 AM IST
കുമളി: ഗവ. പോളിടെക്നിക് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് സപ്ത ദിന ക്യാമ്പിനോട് അനുബന്ധിച്ച് കുമളി മുരിക്കടി എൽപി സ്കൂളിൽ ചുവരിൽ ചിത്രങ്ങൾ വരക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു.
സമാപന സമ്മേളനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹെബ ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിദ്ധാർഥ് എസ്, അതിഷ.എസ്, അച്ചു ഷാജി, നിത്യ രാമർ, ജസ്റ്റിൻ ബിജു,എന്നീ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കാൻ നേതൃത്വം നൽകി.
ഡിസംബർ 19 ന് ആരംഭിച്ച ക്യാമ്പ് 25 ന് സമാപിച്ചു. ക്യാമ്പിൽ 50 വോളന്റിയർമാർ പങ്കെടുത്തു. ക്യാമ്പിന് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എലിസബത്ത് പയസ് എന്നിവർ നേതൃത്വം നൽകി.