സ്കൂൾ വാർഷികം
1488999
Sunday, December 22, 2024 4:05 AM IST
അടിമാലി: വിശ്വദീപ്തി പബ്ലിക് സ്കൂൾ വാർഷികം "ഗാലൂർ-24' നടന്നു. ലോക പ്രശസ്ത പെർഫോമിംഗ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം അനിഘ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ സമ്മേളനത്തിൽ ആദരിച്ചു. മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് എജുക്കേഷൻ സെക്രട്ടറി ഫാ. ബിജു വെട്ടുകല്ലേൽ, സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. രാജേഷ് ജോർജ്, ഫാ. ബോബി തളികപ്പറമ്പിൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജിയോ കോക്കണ്ടത്തിൽ,
സ്കൂൾ മാനേജർ ഫാ. ഷിന്റോ കോലോത്തുപടവിൽ, ബർസാർ ഫാ. ലിബിൻ, സ്റ്റാഫ് സെക്രട്ടറി ഡൽഹി ഫ്രാൻസിസ്, പിടിഎ വൈസ് പ്രസിഡന്റ് ജിൻസി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.