ഉപാസനയിൽ ക്രിസ്മസ് ആഘോഷം
1488996
Sunday, December 22, 2024 4:05 AM IST
തൊടുപുഴ: ഉപാസന ഓഡിറ്റോറിയത്തിൽ ഇന്നു വൈകുന്നേരം ക്രിസ്മസ് ആഘോഷവും സാംസ്കാരിക സമ്മേളനവും നടത്തും. അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം നഗരസഭാ ചെയർപേഴ്സണ് സബീന ബിഞ്ജു ഉദ്ഘാടനം ചെയ്യും. സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിക്കും.
തുടർന്ന് ക്രിസ്തുവിന്റെ സ്നേഹസന്ദേശം മാനവരാശിക്ക് എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാര നേതാവും നാടകകൃത്തുമായ ശ്രീമൂലനഗരം മോഹൻ മുഖ്യപ്രഭാഷണം നടത്തും.
ജ്യോതിനിവാസ് സുപ്പീരിയർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ, ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ, മത-സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം നാലിന് ഉപാസന സഹൃദയ സദസ് കൂട്ടായ്മയും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ഫാ. പ്രിൻസ് പരത്തിനാൽ അറിയിച്ചു.