വിനോദസഞ്ചാരി മുങ്ങിമരിച്ചു
1489008
Sunday, December 22, 2024 4:21 AM IST
മറയൂർ: കാന്തല്ലൂർ പെരടിപ്പള്ളത്തിന് സമീപമുള്ള ആറ്റിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി കോയമ്പത്തൂർ സ്വദേശി അയ്യനാർ മൂർത്തി (39) മുങ്ങി മരിച്ചു. വൈകുന്നേരം മൂന്നോടെയാണ് സംഭവം.
അയ്യനാർ മൂർത്തിയുൾപ്പെടെ ഏഴ് പേർ അടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി പെരടിപള്ളത്ത് എത്തിയത്.
മൃതദേഹം മറയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി തുടർനടപടി സ്വീകരിക്കും.