കഞ്ചാവുമായി യുവാവ് പിടിയിൽ
1489006
Sunday, December 22, 2024 4:21 AM IST
കുടയത്തൂർ: കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കോളപ്ര ഏഴാംമൈലിൽ വാടകയ്ക്ക് താമസിക്കുന്ന അറക്കുളം വെളുത്തേടത്ത് പറന്പിൽ ശ്യാം സാജനാണ് (21) പിടിയിലായത്.
ഇയാളിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് തൊടുപുഴ എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള സംഘം രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.