ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം
1489001
Sunday, December 22, 2024 4:21 AM IST
രാജാക്കാട്: ജൂണിയർ ചേംബർ ഇന്റർനാഷണൽ രാജാക്കാട് ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്രിസ്മസ് ആഘോഷവും രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റ് കുര്യാക്കോസ് മാത്യു അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ബിബിൻ വർഗീസ്, ട്രഷറർ കെ.വി. അനൂപ്, ഡോ. സൂസൻ കുര്യാക്കോസ്, ഇവാൻ ജോർജ് സോബിൻ എന്നിവരാണ് ചുമതലയേറ്റത്.
സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബിൻ ബോസ്, സോണ്‍ മുൻ പ്രസിഡന്റ് അർജുൻ കെ.നായർ, സോണ്‍ ഡയറക്ടർ മാനേജ്മെന്റ് ബ്രീസ് ജോയി, സെക്രട്ടറി ആർ. നിഷാന്ത് എന്നിവർ പ്രസംഗിച്ചു.