മാങ്കടവ് കാര്‍മല്‍ മാതാ സ്കൂളില്‍ എന്‍എസ്എസ് ക്യാമ്പ് തുടങ്ങി
1489004
Sunday, December 22, 2024 4:21 AM IST
അടിമാലി: കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പിന് മാങ്കടവ് കാര്‍മല്‍മാതാ സ്കൂളില്‍ തുടക്കമായി.
"മാനവീയം 2024' എന്ന പേരിലുള്ള ക്യാമ്പ് ഇന്നലെ വൈകുന്നേരം മൂന്നിന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ എ.എന്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ സിസ്റ്റർ മദര്‍ പ്രദീപ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കാര്‍മല്‍ഗിരി പ്രോവിന്‍സ് വിദ്യാഭ്യാസ കൗണ്‍സലര്‍ സിസ്റ്റര്‍ പ്രീതി മുഖ്യപ്രഭാഷണവും കൂമ്പന്‍പാറ ഫൊറോന വികാരി ഫാ. ജോസഫ് വെളിഞ്ഞാലില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
കാര്‍മല്‍മാതാ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോന്‍സി, സിസ്റ്റര്‍ ടോംസി, സിസ്റ്റര്‍ റീനറ്റ്, ഫാത്തിമമാതാ ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റെജിമോള്‍ മാത്യു, അഡ്വ. പ്രവീണ്‍ കെ. ജോര്‍ജ്, മിനി റോയി എന്നിവര്‍ പ്രസംഗിച്ചു.
ഫാത്തിമമാതാ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷേര്‍ളി സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുനി ജോസഫ് നന്ദിയും പറഞ്ഞു. ക്യാമ്പ് 27ന് സമാപിക്കും.