മു​ട്ടം: ശ​ങ്ക​ര​പ്പി​ള്ളി​യി​ലെ സ്ഥി​രം അ​പ​ക​ടമേ​ഖ​ല​യി​ൽ ഒ​രാ​ഴ്ച മു​ന്പ് സ്ഥാ​പി​ച്ച റെ​ഡ് സി​ഗ്ന​ൽ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി. നി​ല​വാ​രം കു​റ​ഞ്ഞ സി​ഗ്ന​ൽ ലൈ​റ്റാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത് എ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ടു​ത്തി​ടെ റി​ഫ്ള​ക്ട​റും ഹ​ബ്ബും സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റെ​ഡ് സി​ഗ്ന​ൽ സ്ഥാ​പി​ച്ച​ത്.

ശ​ങ്ക​ര​പ്പി​ള്ളി കാ​ക്കൊ​ന്പ് ജം​ഗ്ഷ​ൻ മു​ത​ൽ എ​സ്‌ വ​ള​വ് വ​രെ റെ​ഡ് സി​ഗ്ന​ൽ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ എ​സ് വ​ള​വി​ന് സ​മീ​പം തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ൻ സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റാ​ണ് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​താ​യ​ത്.

സോ​ളാ​ർ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​ഡ് സി​ഗ്ന​ലാ​ണ് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​യ്ക്കും പ​ണി മു​ട​ക്കി​യ​ത്.