ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി​യി​ല്‍ അ​ടി​ഞ്ഞുകൂ​ടി​യ മാ​ലി​ന്യം കെ​എ​സ്ഇ​ബി ഡാം​സേ​ഫ്റ്റി വി​ഭാ​ഗം നീ​ക്കം ചെ​യ്തു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക്യാ​മ്പ​യി​​ന്‍റ ഭാ​ഗ​മാ​യി മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ശു​ചീ​ക​ര​ണ​ത്തി​ല്‍ 300 ചാ​ക്ക് മാ​ലി​ന്യ​മാ​ണ് ജ​ലാ​ശ​യ​ത്തി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച​ത്.​

ക​ട്ട​പ്പ​ന​യാ​റി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ലാ​യി മാ​ലി​ന്യം അ​ണ​ക്കെ​ട്ടി​ലെ​ത്തു​ന്ന​ത്. കൂ​ടാ​തെ, ഇ​ര​ട്ട​യാ​ര്‍ ഡൈ​വേ​ര്‍​ഷ​ന്‍ ഡാ​മി​ല്‍നി​ന്നു​ള്ള തു​ര​ങ്കം​വ​ഴി​യും അ​ഞ്ചു​രു​ളി​യി​ല്‍ മാ​ലി​ന്യ​മെ​ത്തും.

ഇ​വ കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മസേ​ന​യ്ക്ക് കൈ​മാ​റും.​ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധസം​ഘ​ട​ന​ക​ള്‍ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡാം​സേ​ഫ്റ്റി വി​ഭാ​ഗം ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

കള​ക്‌ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കെ​എ​സ്ഇ​ബി ഡാം​സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന്‍റ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ല​സ്രോ​ത​സു​ക​ളി​ല്‍ മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് ത​ട​യാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.