നറുക്കെടുപ്പു പൂര്‍ത്തിയായി, ഇനി കളം മുറുകും
1600276
Friday, October 17, 2025 4:32 AM IST
സംവരണ വാര്‍ഡുകള്‍
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാര്‍ഡുകള്‍ നിര്‍ണയം പൂര്‍ത്തിയായി. വാഴൂര്‍, കാഞ്ഞിരപ്പള്ളി, പള്ളം ബ്ലോക്കുകളില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
ചിറക്കടവ്
പട്ടികജാതി സംവരണം: ചിത്രാഞ്ജലി (4). സ്ത്രീ സംവരണം: കോയിപ്പള്ളി (2), കുന്നുംഭാഗം (6), മണ്ണാറക്കയം (7), ഗ്രാമദീപം (8), മണ്ണംപ്ലാവ് (9), മൂലേപ്ലാവ് (14), തെക്കേത്തുകവല (17), മന്ദിരം (19), കാവാലിമാക്കല്‍ (20), തോണിപ്പാറ (21), ഇരുപതാം മൈല്‍ (22).
മണിമല
പട്ടികജാതി സ്ത്രീ സംവരണം: മണിമല (1), കറിക്കാട്ടൂര്‍ (9). പട്ടികജാതി സംവരണം: കറിക്കാട്ടൂര്‍ സെന്റര്‍ (3), വെച്ചുകുന്ന് (12) സ്ത്രീ സംവരണം: പൂവത്തോലി (2), കൊന്നക്കുളം (4), മുക്കട (6), പൊന്തന്‍പുഴ (8), മേലേക്കവല (13), കറിക്കാട്ടൂര്‍ നോര്‍ത്ത് (15).
വാഴൂര്‍
പട്ടികജാതി സംവരണം: ഉള്ളായം (12). സ്ത്രീ സംവരണം: പുളിക്കല്‍കവല (1), വൈരമല (4), തെക്കാനിക്കാട് (6), ശാസ്താംകാവ് (7), ഇളങ്ങോയി (11), ചാമംപതാല്‍ (13), കാനം (14), കണ്ട്രാച്ചി (15), ചെല്ലിമറ്റം (17).
വെള്ളാവൂര്‍
പട്ടികജാതി സ്ത്രീ സംവരണം: കുളത്തൂര്‍മൂഴി (14). പട്ടികജാതി സംവരണം: പാറയ്ക്കാട് (4). സ്ത്രീ സംവരണം: പൊട്ടുകുളം (2), കടയിനിക്കാട് (3), എട്ടാം മൈല്‍ (8), തോണിപ്പാറ (9), അംബേദ്കര്‍ (10), ഏറത്തുവടകര (11).
എരുമേലി
പട്ടികജാതി സ്ത്രീ സംവരണം: പഴയിടം (1), നേര്‍ച്ചപ്പാറ (6). പട്ടികജാതി സംവരണം: കാരിശേരി (7). പട്ടികവര്‍ഗ സംവരണം: ഉമിക്കുപ്പ (13). സ്ത്രീ സംവരണം: ചേനപ്പാടി (2), മൂക്കന്‍പെട്ടി (9), എയ്ഞ്ചല്‍വാലി (10), തുമരംപാറ (17), പ്രപ്പോസ് (18), എരുമേലി ടൗണ്‍ (19), മണിപ്പുഴ (20), ശ്രീനിപുരം (22), കനകപ്പലം (23), ചെറുവള്ളി എസ്റ്റേറ്റ് (24).
കാഞ്ഞിരപ്പള്ളി
പട്ടികജാതി സംവരണം: വിഴിക്കത്തോട് (17). സ്ത്രീ സംവരണം: മഞ്ഞപ്പള്ളി (4), ആനക്കല്ല് (5), കാഞ്ഞിരപ്പള്ളി ടൗണ്‍ (6), വട്ടകപ്പാറ (9), പൂതക്കുഴി (10), കാഞ്ഞിരപ്പള്ളി സൗത്ത് (11), മണങ്ങല്ലൂര്‍ (16), അഞ്ചലിപ്പ (19), മണ്ണാറക്കയം (20), കടമപ്പുഴ (22), മാനിടുംകുഴി (23), തമ്പലക്കാട് (24).
മുണ്ടക്കയം
പട്ടികജാതി സ്ത്രീ സംവരണം: വണ്ടന്‍പതാല്‍ ഈസ്റ്റ് (7), കരിനിലം (8). പട്ടികജാതി സംവരണം: മുണ്ടക്കയം ടൗണ്‍ സൗത്ത് (3). പട്ടികവര്‍ഗ സംവരണം: താന്നിക്കപ്പതാല്‍ (18). സ്ത്രീ സംവരണം: വേലനിലം (1), മുണ്ടക്കയം ടൗണ്‍ ഈസ്റ്റ് (2), മൈക്കോളജി (5), വരിക്കാനി (6), വണ്ടന്‍പതാല്‍ (9), അംസംബനി (10), മുരിക്കുംവയല്‍ (11), ആനിക്കുന്ന് (14), വട്ടക്കാവ് (19), പൈങ്ങന (21).
കോരുത്തോട്
പട്ടികജാതി സ്ത്രീ സംവരണം: അഞ്ഞൂറ്റിനാല് ഐഎച്ച്ഡിപി കോളനി (12). പട്ടികജാതി സംവരണം: മൂന്നോലി അഞ്ഞൂറ്റിനാല് ഐഎച്ച്ഡിപി കോളനി (13). പട്ടികവര്‍ഗ സംവരണം: കൊമ്പുകുത്തി (3). സ്ത്രീ സംവരണം: മുണ്ടക്കയം ബ്ലോക്ക് (4), ചണ്ണപ്ലാവ് (6), കോരുത്തോട് (7), പള്ളിപ്പടി (9), കോസടി (10), മടുക്ക (11).
കൂട്ടിക്കല്‍
പട്ടികജാതി സ്രീ സംവരണം: ഇളംകാട് ടോപ്പ് (7). പട്ടികജാതി സംവരണം: കൂട്ടിക്കല്‍ ചപ്പാത്ത് (13). സ്ത്രീ സംവരണം: പറത്താനം (1), താളുങ്കല്‍ (2), പ്ലാപ്പള്ളി (3), ചാത്തന് പ്ലാപ്പള്ളി (4), തേന്‍പുഴ ഈസ്റ്റ് (10), വെട്ടിക്കാനം (11).
പാറത്തോട്
പട്ടികജാതി സംവരണം: നാടുകാണി (9). സ്ത്രീ സംവരണം: വേങ്ങത്താനം (1), പാലപ്ര (2), ചോറ്റി (4), മാങ്ങാപ്പാറ (6), വടക്േല (7), കട്ടുപ്പാറ (8), കൂരംതൂക്ക് (11), കൂവപ്പള്ളി (12), മുക്കാലി (15), വണ്ടന്‍പാറ (19), പഴൂമല (13).