ജില്ലാ സ്കൂൾ ഒളിന്പിക്സ്: ലോഗോ തയാറാക്കിയത് അമേയ അനീഷ്
1599984
Wednesday, October 15, 2025 11:27 PM IST
പാലാ: കോട്ടയം ജില്ലാ സ്കൂൾ ഒളിമ്പിക്സ് മത്സരത്തിനുള്ള ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അമേയ അനീഷ്. പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ഭാവിയുടെ പ്രതീക്ഷയും കൗമാരത്തിന്റെ കുതിപ്പും പ്രതിഫലിപ്പിക്കുന്ന ലോഗോ വരച്ചാണ് അമേയ ഒന്നാമതെത്തിയത്. ലിറ്റിൽ കൈറ്റ്സ് അംഗം കൂടിയായ അമേയ വെബ് ഡിസൈനിംഗിലും മറ്റും തത്പരയാണ്. വലവൂർ ചന്ദ്രാലയം അനീഷ് ചന്ദ്രൻ-അനീഷ ദന്പതികളുടെ മകളാണ്. അനന്യ, അനൈത് എന്നിവർ സഹോദ രങ്ങളാണ്.