വിശ്വാസ സംരക്ഷണ ജാഥയ്ക്ക് നാളെ ഏറ്റുമാനൂരിൽ സ്വീകരണം
1600208
Thursday, October 16, 2025 6:56 AM IST
ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് നാളെ ഏറ്റുമാനൂരിൽ സ്വീകരണം നൽകും.
രാവിലെ 10ന് നടക്കുന്ന സ്വീകരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, കെ.ജി. ഹരിദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറാേയി പൊന്നാറ്റിൽ, മണ്ഡലം പ്രസിഡന്റ് ജോയ് പൂവംനിൽക്കുന്നതിൽ, ഏറ്റുമാനൂർ നഗരസഭ മുൻ ചെയർമാൻ ജയിംസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
വിളംബര ജാഥ നടത്തി
ഏറ്റുമാനൂർ: വിശ്വാസ സംരക്ഷണ ജാഥയുടെ പ്രചാരണാർഥം ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ വിളംബര ജാഥ നയിച്ചു.
നീണ്ടൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥ കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. നീണ്ടൂർ മണ്ഡലം പ്രസിഡന്റ് സിനു ജോൺ അധ്യക്ഷത വഹിച്ചു. എം. മുരളി, ജൂബി ഐക്കരക്കുഴി, കെ.ജി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ജോയി പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. ബിജു പുന്നന്താനം ഉദ്ഘാടനം ചെയ്തു.