നഴ്സുമാർക്ക് വിദേശജോലിക്ക് അവസരമൊരുക്കി കോട്ടയം തിരുഹൃദയ നഴ്സിംഗ് കോളജ്
1599977
Wednesday, October 15, 2025 11:27 PM IST
കോട്ടയം: കോട്ടയം തിരുഹൃദയ നഴ്സിംഗ് കോളജ് ഇംഗ്ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണികോണ്‍ സ്റ്റഡി എബ്രോഡുമായി ചേര്‍ന്നു വിദ്യാര്‍ഥികള്‍ക്കു മികച്ച പരിശീലനം നൽകുന്നതിനുള്ള പുതിയ സംരംഭത്തിനു ധാരണാപത്രം കൈമാറി. ഇതോടെ നഴ്സിംഗ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്കു യുഎസ്എ, യുകെ, അയര്‍ലൻഡ്, ഓസ്ട്രേലിയ, സ്കോട്ട്ലൻഡ്, യുഎഇ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് ജോലി നേടിക്കൊടുക്കാന്‍ യൂണികോണ്‍ സ്റ്റഡി എബ്രോഡ് തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗുമായി സഹകരിക്കും.
തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി വലിയ അവസരങ്ങളാണ് തുറക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് എസ്എച്ച് പറഞ്ഞു.
കോളജില്‍ നടന്ന പരിപാടിയില്‍ യൂണികോണ്‍ സിഇഒ സെലസ് മരിയ രാജന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് എസ്എച്ചിന് ഇതു സംബന്ധിച്ചുള്ള ധാരണാപത്രം കൈമാറി.