ഉപജില്ലാ കായികമേള: ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂളിന് ജൂണിയർ വിഭാഗം ഓവറോൾ
1599975
Wednesday, October 15, 2025 11:27 PM IST
കാഞ്ഞിരപ്പള്ളി: ഉപജില്ലാ സ്കൂൾ കായികമേളയിൽ ജൂണിയർ വിഭാഗം ഓവറോൾ നേടി ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂൾ. ജൂണിയർ ആൺകുട്ടികൾ, ജൂണിയർ പെൺകുട്ടികൾ വിഭാഗങ്ങളിലാണ് ഓവറോൾ നേടിയത്.
മാനേജർ ഫാ. ജോസഫ് കല്ലൂപ്പറന്പത്തിന്റെ നേതൃത്വത്തിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ സന്തോഷ്, വിനോദ എന്നിവരാണ് കുട്ടികൾക്ക് കായികപരിശീലനം നൽകുന്നത്.