പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: നറുക്കെടുപ്പ് ഇന്നു പൂര്‍ത്തിയാകും
1599983
Wednesday, October 15, 2025 11:27 PM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു പൂര്‍ത്തിയാകും. ഇന്നലെ 16 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടന്നു.
ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നിര്‍ണയിച്ചത്. ഇതോടെ ജില്ലയിലെ 53 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. വാഴൂര്‍, പള്ളം, കാഞ്ഞിരപ്പളളി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്നു കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടക്കും.
ജില്ലയിലെ നഗരസഭകളിലെ സംവരണനറുക്കെടുപ്പ് ഇന്നു കളക്ടറേറ്റിലെ തൂലിക ഹാളിലാണ്.
മേലുകാവ്
പട്ടികവര്‍ഗ സ്ത്രീ സംവരണം: കിഴക്കന്‍മറ്റം (10), കുരിശിങ്കല്‍ (13). പട്ടികജാതി സംവരണം: ചാലമറ്റം (12). പട്ടികവര്‍ഗ സംവരണം: കൈലാസം (9), പയസ്മൗണ്ട് (11). സ്ത്രീ സംവരണം: വടക്കുംഭാഗം (2), മേലുകാവുമറ്റം (5), കോണിപ്പാട് (6), വാകക്കാട് (7), കുളത്തിക്കണ്ടം (14).
തീക്കോയി
പട്ടികജാതി സംവരണം: വേലത്തുശേരി (9). സ്ത്രീ സംവരണം: അറുകോണ്‍മല (1), തീക്കോയി ടൗണ്‍ (2), മംഗളഗിരി (3), വെള്ളികുളം (7), മലമേല്‍ (8), ചേരിമല (11), പഞ്ചായത്ത് ജംഗ്ഷന് (13).
മൂന്നിലവ്
പട്ടികവര്‍ഗ സ്ത്രീ സംവരണം: വാളകം (2), നരിമറ്റം (7) പട്ടികവര്‍ഗ സംവരണം: മങ്കൊമ്പ് (6), തഴയ്ക്കവയല്‍ (12). സ്ത്രീ സംവരണം: മേച്ചാല്‍ (3), പഴുക്കാക്കാനം (4), വെള്ളറ (5), പുതുശേരി (11), മൂന്നിലവ് (13).
പൂഞ്ഞാര്‍
പട്ടികജാതി സംവരണം: നെല്ലിയ്ക്കച്ചാല് (5). സ്ത്രീ സംവരണം: പെരുന്നിലം ഈസ്റ്റ് (2), തണ്ണിപ്പാറ (7), പുളിയ്ക്കപ്പാലം (8), വളതൂക്ക് (10), ചേന്നാട് (11), നെടുന്താനം (12), മണിയംകുളം (14).
പൂഞ്ഞാര്‍ തെക്കേക്കര
പട്ടികജാതി സംവരണം: കുന്നോന്നി (8). സ്ത്രീ സംവരണം: പൂഞ്ഞാര്‍ ടൗണ്‍ (1), കല്ലേക്കുളം (2), പെരിങ്ങളം (3), ആറ്റിനാല്‍ (6), പാതാമ്പുഴ (9), ചോലത്തടം (10), കടൂപ്പാറ (14), പാലത്തിങ്കല്‍ (15).
തിടനാട്
പട്ടികജാതി സംവരണം: അമ്പാറനിരപ്പേല്‍ (1). സ്ത്രീ സംവരണം: കൊണ്ടൂര്‍ (2), വെയില്‍കാണാംപാറ (4), വാരിയാനിക്കാട് (8), ചേറ്റുതോട് (9), ചേരാനി (12), മാടമല (14), തിടനാട് (15), മൂന്നാംതോട് (16).
തലപ്പലം
പട്ടികജാതി സംവരണം: കഴമ്പാറ (12). സ്ത്രീ സംവരണം: അഞ്ഞൂറ്റിമംഗലം (2), പൂവത്താനി (4), ഇളപ്പുങ്കല്‍ (5), ഇടകിളമറ്റം (6), ഇഞ്ചോലിക്കാവ് (8), പനയ്ക്കപ്പാലം (9), മേലമ്പാറ (11).
തലനാട്
പട്ടികവര്‍ഗ സ്ത്രീ സംവരണം: തലനാട് സെന്റര്‍ (14). പട്ടികജാതി സംവരണം: വടക്കുംഭാഗം (13). പട്ടികവര്‍ഗ സംവരണം: തീക്കോയി എസ്റ്റേറ്റ് (9). സ്ത്രീ സംവരണം: ഇലവുംപാറ (2), മേലടുക്കം (4), വെള്ളാനി (7), അട്ടിക്കളം (8), മരവിക്കല്ല് (10), അയ്യമ്പാറ (12).
അകലക്കുന്നം
പട്ടികജാതി സംവരണം: മണല്‍ (15). സ്ത്രീ സംവരണം: പട്യാലിമറ്റം (1), കരിമ്പാനി (4), ഇടമുള (5), കാഞ്ഞിരമറ്റം (7), ക്ടാക്കുഴി (8), ചെങ്ങളം (9), തെക്കുംതല (10), മറ്റക്കര (14).
എലിക്കുളം
പട്ടികജാതി സംവരണം: ഉരുളികുന്നം (2). സ്ത്രീ സംവരണം: ഞണ്ടുപാറ (1), വട്ടന്താനം (3), വഞ്ചിമല (8), പനമറ്റം (9), വെളിയന്നൂര്‍ (10), രണ്ടാംമൈല്‍ (12), മഹാത്മാനഗര്‍ (13), ഇളങ്ങുളം (16), മടുക്കക്കുന്ന് (17).
പള്ളിക്കത്തോട്
പട്ടികജാതി സംവരണം: പള്ളിക്കത്തോട് സെന്‍ട്രല്‍ (14). സ്ത്രീ സംവരണം: ആനിക്കാട് (4), വേരുങ്കല്‍പാറ (5), കയ്യൂരി (8), മന്ദിരം (9), കൊമ്പാറ (11), മൈലാടിക്കര (12), മുക്കാലി (13), കല്ലാടംപൊയ്ക (15).
കിടങ്ങൂര്‍
പട്ടികജാതി സംവരണം: പിറയാര്‍ (16). സ്ത്രീ സംവരണം: പടിഞ്ഞാറെ കൂടല്ലൂര്‍ (1), കുമ്മണ്ണൂര്‍ (5), പെരിങ്ങോറ്റി (7), ചെമ്പിളാവ് (8), എന്‍ജിനീയറിംഗ് കോളജ് (10), കിടങ്ങൂര്‍ സൗത്ത് (11), ശിവക്കുളങ്ങര (14), പുഞ്ചപ്പാടം (15).