ചങ്ങനാശേരി ഉപജില്ലാ കായികമേള: കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ജേതാക്കള്‍
1599956
Wednesday, October 15, 2025 7:20 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഉപജില്ലാ കായികമേളയില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 365 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 77 പോയിന്റുമായി ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനവും 72 പോയിന്റുമായി സെന്റ് ആന്‍സ് ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂണിയര്‍ ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ ഏബല്‍ വര്‍ഗീസ് ബെന്നി, സബ് ജൂണിയര്‍ പെണ്‍കുട്ടികള്‍ ദിയ ആന്‍ തോമസ്, റൊസാന്‍ മേരി ടാല്സീനോ, ജൂണിയര്‍ ബോയ്സ് എഡ്വിന് വര്‍ക്കി പ്രിന്‍സ്, ജൂണിയര്‍ ഗേള്‍സ് ആന്മേരി ജോസഫ്, സീനിയര്‍ ഗേള്‍സ് ബെസിമോള്‍ മാത്യു (എല്ലാവരും കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂള്‍) വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.എ. അഭിജിത്ത് (ജെഎംഎച്ച്എസ്എസ് വാകത്താനം) വ്യക്തിഗത ചാമ്പ്യനായി. സമാപന സമ്മേളനം ജില്ലാ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ബിജു ആന്റണി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി സെബിന് മാത്യു പ്രസംഗിച്ചു.