വിഷന്‍ 2031 സെമിനാര്‍ നാളെ
1600281
Friday, October 17, 2025 4:38 AM IST
കോട്ടയം: സംസ്ഥാന രൂപീകരണത്തിനുശേഷം 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2031ല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ആശയങ്ങള്‍ സമാഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നാളെ കോട്ടയത്തു നടക്കും. മാമ്മന്‍ മാപ്പിള ഹാള്‍, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവയാണ് വേദികള്‍.
വിഷന്‍ 2031; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാവി ലക്ഷ്യങ്ങള്‍ എന്ന സെമിനാര്‍ രാവിലെ 9.30ന് മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങോടെയാണ് ആരംഭിക്കുക.മന്ത്രി ഡോ. ആര്. ബിന്ദു സമീപനരേഖ അവതരിപ്പിക്കും. കഴിഞ്ഞ ഒന്‍പതു വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് വിശദമാക്കും.
എംജി യൂണിവേഴ്സിറ്റിവൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. രാജന് ഗുരുക്കളുടെ അധ്യക്ഷതയില്‍ പ്ലീനറി സെഷൻ നടക്കും.