എസ്ബി കോളജ് കുട്ടനാട് പഠന-ഗവേഷണ കേന്ദ്രത്തില്‍ 22ന് ഏകദിന പരിശീലനം
1599954
Wednesday, October 15, 2025 7:11 AM IST
ചങ്ങനാശേരി: എസ്ബി കോളജിലെ കുട്ടനാട് പഠന-ഗവേഷണ കേന്ദ്രത്തില്‍ 22ന് ഏകദിന പരിശീലനം നടക്കും. കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിയില്‍നിന്നുള്ള സഹായത്തോടുകൂടി വ്യക്തികള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും 40% മുതല്‍ 80% വരെ സബ്സിഡിയോടു കൂടിയും ബാക്കി വായ്പയ്ക്ക് ഫലത്തില്‍ 4% മാത്രം പലിശയോടും രണ്ടു കോടി രൂപ വരെ ലഭിക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്താനുള്ള പരിശീലനമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു മികച്ച സംരംഭകനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പങ്കെടുക്കാം.
കുട്ടനാട് കേന്ദ്രമായി ആരംഭിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പകെടുക്കാം. മികച്ച വ്യക്തിഗത സംരംഭകരെയും കര്‍ഷക കൂട്ടായ്മകളെയും പരിചയപ്പെടുത്തും. കുമരകം കൃഷിവിജ്ഞാന്‍ കേന്ദ്ര ഹെഡ് ഡോ. ജി. ജയലക്ഷ്മിയാണ് പരിശീലനം നയിക്കുന്നത്.
നബാര്‍ഡ്, നാബ് കോണ്‍, ലീഡ് ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികള്‍ വായ്പാ പദ്ധതി, തെരഞ്ഞെടുക്കാവുന്ന ഇനങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, മാനേജീരിയല്‍ സ്കില്‍സ് വിപണന തന്ത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസുകള്‍ നയിക്കും.
ഡോ. റൂബിന് ഫിലിപ്പ്,
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍,
ഫോണ്‍: 8547829482