വയോജനങ്ങൾക്ക് തണലായി മണർകാട് പഞ്ചായത്ത്
1599943
Wednesday, October 15, 2025 7:01 AM IST
മണർകാട്: പഞ്ചായത്തിന്റെ വയോജന ക്ഷേമപദ്ധതിയായ തണലിന്റെ ഭാഗമായി വയോജനങ്ങൾക്കു മെഡിക്കൽ സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ഹിയറിംഗ് എയ്ഡ്, വീൽ ചെയർ, വോക്കർ, കമോഡ് വീൽചെയർ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ജെസി ജോൺ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങൾ രജിതാ അനീഷ്, ജിജി മണർകാട്, ബിനു രാജു, സുരേഖ പി.ബി., ജോളി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.