കോട്ടയ്ക്കുപുറം സെന്റ് ജൂഡ്സ് ചാപ്പലിൽ
1600205
Thursday, October 16, 2025 6:56 AM IST
അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് ജൂഡ്സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാൾ 18 മുതൽ 28 വരെ നടക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ അഞ്ചിനും ഏഴിനും 11നും വൈകുന്നേരം നാലിനും ജപമാലയും ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
26ന് വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകും. തുടർന്ന് വലിയ പള്ളിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ ഏഴിന് അതിരമ്പുഴ ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. മാത്യു അഞ്ചിൽ. ഉച്ചയ്ക്ക് 12ന് കൊടിയിറക്കിനു ശേഷം വിശുദ്ധ യൂദാശ്ലീഹായുടെ നാമത്തിലുള്ള ഊട്ടു നേർച്ച നടക്കും. വികാരി ഫാ. സോണി തെക്കുംമുറിയിൽ, സഹവികാരി ഫാ. ജെറിൻ കാവനാട്, കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.