അധ്യാപകന്റെ അറുപതിലധികം വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു
1599973
Wednesday, October 15, 2025 11:27 PM IST
മണിമല: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മണിമല സെന്റ് ജോർജ് ഹൈസ്കൂളിലെ അധ്യാപകനായ മനോജ് ചാക്കോ വടക്കേമുറിയുടെ അറുപതിലധികം വാഴകൾ ഒടിഞ്ഞുവീണു. അരലക്ഷം രൂപയ്ക്കടുത്ത് നഷ്ടം സംഭവിച്ചതായി മനോജ് പറഞ്ഞു. മണിമല കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു.
അധ്യാപനത്തിനൊപ്പം കൃഷിയോടും അടുപ്പമുള്ള മനോജ് സ്കൂൾസമയം കഴിഞ്ഞ് വീട്ടുവളപ്പിലാണ് കൃഷി ചെയ്യുന്നത്. കൃഷിയോടുള്ള സ്നേഹം കൊണ്ട് വീണ്ടും വാഴകൃഷി ആരംഭിക്കുമെന്ന് മനോജ് പറഞ്ഞു.