19 പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
1599953
Wednesday, October 15, 2025 7:11 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.
ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 പഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി.
മാടപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകൾ
വാഴപ്പള്ളി
പട്ടികജാതി സംവരണം: പറാല്‍ (22). സ്ത്രീ സംവരണം: മുളയ്ക്കാംതുരുത്തി (1), പുന്നമൂട് (4), പുതുച്ചിറക്കുഴി (8), ഏനാച്ചിറ (9), ലിസ്യു (10), ചീരഞ്ചിറ (11), പുതുച്ചിറ (12), ഐഇ നഗര്‍ (14), കടമാന്‍ചിറ (15), വലിയകുളം (16), പുത്തന്‍കുളങ്ങര (20).
പായിപ്പാട്
പട്ടികജാതി സ്ത്രീ സംവരണം: ഹോമിയോ ഹോസ്പിറ്റല്‍ (5). പട്ടികജാതി സംവരണം: മച്ചിപ്പള്ളി (8) സ്ത്രീ സംവരണം: അംബേദ്കര്‍ (1), വേഷ്ണാല്‍ (2), നാലുകോടി (3), പിഎച്ച്സി (4), സിഎംഎസ് എല്‍പിഎസ് (7), ബൈബിള്‍ കോളജ് (10), മാര്‍ക്കറ്റ് (12), പൂവം (17).
മാടപ്പള്ളി
പട്ടികജാതി സ്ത്രീ സംവരണം: പങ്കിപ്പുറം (13), കല്ലുവെട്ടം (16). പട്ടികജാതി സംവരണം: കണിച്ചുകുളം (6) സ്ത്രീ സംവരണം: ചൂരനോലി (5), ഇല്ലിമൂട് (8), മാമ്മൂട് (9), വെങ്കോട്ട (12), കരിക്കണ്ടം (14), ചിറക്കുഴി (15), മാടപ്പള്ളി (17), തലക്കുളം (19), തെങ്ങണ (20).
തൃക്കൊടിത്താനം
പട്ടികജാതി സ്ത്രീ സംവരണം: ചേരിക്കല്‍ (2). പട്ടികജാതി സംവരണം: ആശുപത്രി വാര്‍ഡ് (16) സ്ത്രീ സംവരണം: കൊടിനാട്ടുകുന്ന് (5), കോട്ടമുറി (11), ചെമ്പുംപുറം (12), അമരപുരം തെക്ക് (14), ചാഞ്ഞോടി (15), കിളിമല (18), ഓഫീസ് വാര്‍ഡ് (19), ആരമല (20), മുക്കാട്ടുപടി (21), കൊട്ടശേരി (22)
വാകത്താനം
പട്ടികജാതി സംവരണം: ഞാലിയാകുഴി (4). സ്ത്രീ സംവരണം: കൊടൂരാര്‍വാലി (2), കാടമുറി (3), അമ്പലക്കവല (8), ഇരവുചിറ (10), മുടിത്താനം (12), ഉണ്ണാമറ്റം (14), പാണ്ടന്‍ചിറ (15), കാരക്കാട്ടുകുന്ന് (16), നാലുന്നാക്കല്‍ (17), പുത്തന്‍ചന്ത (18), ജറുസലേം മൗണ്ട് (19).