എകെസിസി സമുദായ ശക്തീകരണ വര്‍ഷം യൂണിറ്റ്തല ഉദ്ഘാടനം
1600206
Thursday, October 16, 2025 6:56 AM IST
വില്ലൂന്നി: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനപരിപാടികളുടെ വില്ലൂന്നി യൂണിറ്റ് തല ഉദ്ഘാടനം സംഘടിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു.
അവകാശ സംരക്ഷണ സെമിനാര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ഗരേഖ പ്രകാശനം അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ക്രിസ്പിന് മാമ്പറ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കളരിക്കല്‍, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ഫാ. അനൂപ് തത്തപ്പള്ളി, അതിരൂപത സെക്രട്ടറി കുഞ്ഞ് കളപ്പുര, ഫ്രാന്‍സീസ് തടത്തില്‍, ബാബു കാട്ടൂപ്പാറ, സി.ജെ. കുര്യന് ചാമക്കാല, ഷീലാ ജോസഫ് കാട്ടൂപ്പാറ, സണ്ണി മുര്യങ്കരി, തോമസ് മാത്യു, ഷൈനി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.